---
title: "മാലിന്യം യഥാവിധി  സംസ്‌കരിച്ചില്ല ; കുന്നോത്ത് പറമ്പിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 26,000 രൂപ പിഴ"
english_title: "Waste Not Disposed Properly Fine 26000 Rupees Kunnothuparamba Shops"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382908/ waste-not-disposed-kunnothuparamba-shops-fined-26000-2"
published_at: "2026-09-16T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa4008d780d_waste-not-disposed-kunnothuparamba-shops-fined-26000-2.jpg"
keywords: ["Kunnothuparamba Fine", "Waste Management", "Enforcement Squad", "Haritha Karma Sena"]
---

# മാലിന്യം യഥാവിധി  സംസ്‌കരിച്ചില്ല ; കുന്നോത്ത് പറമ്പിൽ വ്യാപാര സ്ഥാപനങ്ങൾക്ക് 26,000 രൂപ പിഴ

> **Lead Summary:** കുന്നോത്തുപറമ്പ്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം കണ്ടെത്തി.

## Article Content

കുന്നോത്തുപറമ്പ്: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം കണ്ടെത്തി.

ഹരിതകർമസേനയ്ക്ക് മുഴുവനായി അജൈവമാലിന്യം നൽകാതെ സിമന്റ് ചാക്കുകൾ അലക്ഷ്യമായി കൂട്ടിയിട്ടതിനും മലിനജലം തുറസ്സായ സ്ഥലത്ത് ഒഴുക്കിവിട്ടതിനുമായി കുന്നോത്തുപറമ്പിലെ ഫാൽക്കൺ ഹോളോ ബ്രിക്സ് എന്ന സ്ഥാപനത്തിന് പിഴയിട്ടു.

പഞ്ചായത്തീരാജിലെ വിവിധ ചട്ടങ്ങൾ പ്രകാരം 25,000 രൂപയാണ് പിഴ ചുമത്തിയത്. മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് ശാസ്ത്രീയമായി സംസ്കരിക്കാൻ നിർദേശവും നൽകി.മീത്തലെ കുന്നോത്തുപറമ്പിലെ കെ കെ ജി സ്റ്റോറിൽ ജൈവ അജൈവ മാലിന്യം കൃത്യമായി തരംതിരിച്ച് സൂക്ഷിക്കാത്തതിന് ആയിരം രൂപയും പിഴ ചുമത്തി.

English Summary: Inspection by District Enforcement Squad of Local Self Government Department in Kunnothuparamba Grama Panchayat found unscientific waste handling. Falcon Hollow Bricks fined Rs 25,000 for dumping cement sacks and discharging sewage in open, KKG Store fined Rs 1,000 for not segregating bio and non-bio waste.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382908/ waste-not-disposed-kunnothuparamba-shops-fined-26000-2)